![]() |
ഒരു ഫുള്‍ സ്റ്റോപ്പ് നോണ്‍ സ്റ്റോപ്പ് പ്രണയം |
ലേഖകന്‍ ഇടപെട്ടു.
“അര്‍ദ്ധവിരാമം പൂര്‍ണ്ണവിരാമത്തെ തേടിപ്പോയാല്‍ വാക്യം അപൂര്‍ണ്ണമായിത്തീരും.
മറിച്ചും അങ്ങനെ തന്നെ”
അര്‍ദ്ധവിരാമം നിസ്സഹായയായി തല താഴ്ത്തി.
“ മറ്റുള്ളവര്‍ക്ക്
വേണ്ടി ജീവിതം ഹോമിച്ച കഥാനായകനേയും നായികയേയും നിനക്ക് ഓര്‍മ്മയില്ലേ ?” ലേഖകന്‍ വാദം തുടര്‍ന്നു.
പൂര്ണ്ണവിരാമം അകലെ നിന്ന് അര്‍ദ്ധവിരാമത്തെ നോക്കി വ്യസനത്തോടെ മന്ദഹസിച്ചു.
“തങ്ങള്‍ക്കിടയിലെ
വാക്കുകളെ കൊലപ്പെടുത്തിയാലോ ?” അര്ദ്ധവിരാമം ചിന്തിച്ചു. അതു
മനസ്സിലാക്കിയിട്ടെന്നവണ്ണം പൂര്‍ണ്ണവിരാമം മൊഴിഞ്ഞു.
“എങ്കില്‍പ്പിന്നെ എന്‍റെ അസ്ഥിത്വം എവിടെ?
ഇടയ്ക്കുള്ള വാക്കുകള്‍ നഷ്ടപ്പെടുമ്പോള്‍ ഞാന്‍ പൂര്‍ണ്ണനാവുകയില്ല”
അവസാനം ഒരാള്‍ എത്തി , അയാള്‍ വാക്യത്തിന്‍റെ ഘടനയെ മാറ്റിമറിച്ചു.
അര്ദ്ധവിരാമം തടവില്‍ നിന്നും മോചിതയായി പൂര്‍ണ്ണവിരാമത്തെ പ്രാപിച്ചു.

No comments:
Post a Comment